ലോകത്തുള്ള സ്വതന്ത്ര ചിന്തകരും യുക്തിയുള്ള വാദികളും ആയ മനുഷ്യര്‍ ദൈവിക പ്രവാചകന്‍ മുഹമ്മദ്(saw ) യെ കുറിച്ച് പറഞ്ഞത് വായിക്കുക ഇത്രയൊന്നും വിവരമുള്ള ആരും ഇവിടെയില്ല എന്നിരിക്കെ ..നാഴികക്ക് നാല്‍പ്പതു വട്ടം പ്രവാചകനെ ചീത്ത പറയുന്നവര്‍ക്ക് ഇത് ഒരു പുതിയ വായന ആയിരിക്കും. അല്ലായെങ്കില്‍ നിങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ആണ്. ------------------ ലോകം ദര്‍ശിച്ചമതാചാര്യന്മാരില്‍ ഏറ്റവും വിജയി” യെന്ന് ‘എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക’ വിലയിരുത്തിയ മനുഷ്യന്‍! “അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആധുനിക കാലഘട്ടത്തില്‍ മനുഷ്യനാഗരികതയെ നശിപ്പിക്കാന്‍ പോന്ന ഭീഷണമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വിജയിക്കുമായിരുന്നു” എന്ന് ബര്‍ണാഡ്ഷാ അദ്ദേഹത്തെക്കുറിച്ച് എഴുതി.ഈ ഭൂമിയില്‍ കാലു കുത്തിയവരില്‍ ഏറ്റവും ശ്രദ്ധേയനായ മനുഷ്യന്‍. അദ്ദേഹം ഒരാദര്‍ശം പ്രബോധനം ചെയ്തു; ധാര്‍മിക വ്യവസ്ഥയിലധിഷ്ഠിതമായ ഒരു രാഷ്ട്രം കെട്ടിപ്പടുത്തു; അനേകം സാമൂഹിക-രാഷ്ട്രീയ പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ടു; ജീവിത ഇടപാടുകളില്‍ അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങള്‍ പാലിക്കുന്ന ശക്തവും ഊര്‍ജ്ജസ്വലവുമായ ഒരു സമൂഹത്...